പോണ്‍ വീഡിയോകള്‍ കാണുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. പുരുഷന്മാരെ പോലെ സ്‌ത്രീകളും മടിയില്ലാതെ ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഈ ശീലം പലവിധ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അശ്ലീല വീഡിയോകള്‍ പതിവായി കാണുന്ന സ്‌ത്രീകളുടെ ലൈംഗിക ജീവിതം തകരാറിലാകുമെന്നാണ് അമേരിക്കയിലെ 'ജേണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്ത്' എന്ന പ്രസിദ്ധീകരണത്തില്‍ പറയുന്നത്.
പതിവായി പോണ്‍ വീഡിയോകള്‍ കാണുന്ന സ്‌ത്രീക്ക് പങ്കാളിയുമായി മികച്ച ലൈംഗികബന്ധം നടക്കാതെ വരും. പോണ്‍ ദൃശ്യങ്ങളിലെ പുരുഷന്മാരുടെ ശാരീരിക മേന്മകളും ആരോഗ്യവും മനസില്‍ കടന്നു കൂടുന്നതോടെ പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അത്തരം ലൈംഗികതയായിരിക്കും. ഇത് ലഭിക്കാതെ വരുമ്പോള്‍ ലൈംഗികബന്ധം തകരും.
പോണ്‍ ദൃശ്യങ്ങളിലെ പുരുഷന്മാര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ പങ്കാളി ചെയ്യാതിരിക്കുകയും ലൈംഗികബന്ധം നിശ്ചിത സമയത്തേക്ക് മാത്രമായി ഒതുങ്ങി പോകുകയും ചെയ്യുന്നതോടെ സ്‌ത്രീ ആശങ്കയിലാകും. ഇക്കാര്യങ്ങള്‍ പങ്കാളിയെ അറിയിക്കാനുള്ള മാനസികാവസ്ഥ നഷ്‌ടപ്പെടുകയും ചെയ്യും.