ജാതിയുടെ പേരില്‍ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു
ജാതിയുടെ പേരില്‍ വീട്ടുകാര്‍ വിവാഹത്തിന് തടസം നിന്നതോടെ കമിതാക്കള്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്‌തു. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് പ്രണയത്തിനായി ജീവന്‍ ത്യജിച്ചത്.
ബോയ വിഭാഗത്തില്‍പ്പെട്ട ലോകേഷും ദളിത് വിഭാഗത്തില്‍പ്പെട്ട കസ്തൂരിയും പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം അറിയിച്ചെങ്കിലും വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഇരു കുടുംബങ്ങളില്‍ നിന്നും എതിര്‍പ്പ് രൂക്ഷമായിരുന്നു.
വിവാഹം നടക്കില്ലെന്നും നാട് വിടാന്‍ കഴിയില്ലെന്നും വ്യക്തമായതോടെ ലോകേഷും കസ്‌തൂരിയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.