സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ബോയ വിഭാഗത്തില്‍പ്പെട്ട ആളാണ് ലോകേഷ്. എന്നാല്‍ പെണ്‍കുട്ടിയായ കസ്തൂരി ദളിത് വിഭാഗത്തില്‍ പെട്ടതും. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തു. ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലാന്ന് മനസിലാക്കിയ ഇരുവരും ആത്മഹത്യാ ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പരിശോധനക്ക് ശേഷം പറഞ്ഞത്.