ഭക്ഷണം കഴിച്ച് സൌമ്യയെ കാണാനെത്തി, കാറിടിച്ച് വീഴ്ത്തിയ ശേഷം നടുറോഡിൽ തർക്കം; സൌമ്യയെ ഓടിച്ചിട്ട് വെട്ടുകയായിരുന്നുവെന്ന് സാക്ഷി മൊഴി

ബുധന്‍, 19 ജൂണ്‍ 2019 (10:58 IST)
പൊലീസ് ഉദ്യോഗസ്ഥയെ പരസ്യമായി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ പ്രതി അജാസിന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ. വൃക്കയുടെ പ്രവർത്തനം നെരത്തേ തന്നെ നിലച്ചിരുന്നു. ഇപ്പോൾ രക്തസമ്മർദ്ദവും ഉയരുകയാണ്..
 
അതേസമയം, പരിചയക്കാരന്റെ കാറുപയോഗിച്ചാണ് അജാസ് സൌമ്യയെ ഇടിച്ച് വീഴ്ത്തിയത്. വീഴ്ത്തിയ ശേഷവും ഇരുവരും തമ്മിൽ തർക്കം നടന്നു. ഫോണിൽ മെസേജ് അയക്കാത്തതിനെ അജാസ് ചോദ്യം ചെയ്തെങ്കിലും സൌമ്യ ഇയാളെ എതിർക്കുകയായിരുന്നു.
 
അവസാനനിമിഷവും സൌമ്യ അടുക്കുന്നില്ലെന്ന് കണ്ട അജാസ് വാഹനത്തിനുള്ളിൽ നിന്നും ആയുധമെടുക്കുകയായിരുന്നു. ഇതോടെ സൌമ്യ അടുത്ത വീട്ടിലേക്ക് ഓടിയെങ്കിലും അജാസ് പിറകേ വന്ന് വെട്ടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭക്ഷണം കഴിച്ച് എല്ലാ സെറ്റപ്പോടു കൂടിയാണ് അജാസ് വള്ളിക്കുന്നത്തെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍