‘എനിക്ക് മരിക്കണം, എന്നെ ഒന്ന് കൊന്ന് താ’ - ബോധം വീഴുമ്പോഴെല്ലാം അജാസ് ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രം !

ബുധന്‍, 19 ജൂണ്‍ 2019 (12:24 IST)
മാവേലിക്കരയില്‍ വനിതാ സിപിഒയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന കേസിലെ പ്രതി അജാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കയുടെ പ്രവർത്തനം നെരത്തേ തന്നെ നിലച്ചിരുന്നു. ഇപ്പോഴിതാ, ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടായതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
പൊള്ളലിന് പുറമേ പുകയും ചൂടും ശ്വാസകോശത്തിനുള്ളില്‍ ചെന്നതും കഴുത്തിനേറ്റ ആഴത്തിലുള്ള പൊള്ളലും ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമായിട്ടുണ്ട്. രക്തം സമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്ന് കുത്തിവെച്ചുവെങ്കിലും ശരീരം അതിനോട് പ്രതികരിച്ചില്ല. 
 
അതേസമയം, ബോധം തിരിച്ച് കിട്ടുമ്പോഴെല്ലാം ‘എനിക്ക് മരിക്കണം’ എന്ന് ആവർത്തിക്കുകയാണ് അജാസ്. തനിക്ക് സൗമ്യയോട് ഇഷ്ടമായിരുന്നുവെന്നും വിവാഹാഭ്യര്‍ത്ഥന സൗമ്യ നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അജാസ് മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നല്‍കി. പെട്രോള്‍ ഉപയോഗിച്ച് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ഇത് പാളിപ്പോയെന്നും അജാസ് പൊലീസിനോട് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍