ഹുഡ സിറ്റി മെട്രോ സ്‌റ്റേഷന്‍ കോംപ്ലക്‌സിൽ അനുഭവിച്ച മാനസിക ദുരവസ്ഥ വ്യക്തമാക്കി പെൺകുട്ടി. ഡല്‍ഹി മെട്രോ യാത്രക്കിടെയാണ് സംഭവം. വെള്ളിയാഴ്ച ഗുരുഗ്രാമിലെ സ്‌റ്റേഷനിലാണ് യുവതിക്കു നേരെ കണ്ടാല്‍ ലൈംഗികാതിക്രമം നടന്നത്. ഹുഡ സിറ്റി മെട്രോ സ്‌റ്റേഷന്‍ കോംപ്ലക്‌സിലെ എസ്‌കലേറ്ററില്‍ വെച്ചായിരുന്നു സംഭവം.
ഒരു സുഹൃത്തിനെ കാണാന്‍ മെട്രോ സ്റ്റേഷനിൽ എത്തിയ യുവതി എസ്‌കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം തന്റെ പിന്‍ഭാഗത്ത് അസ്വഭാവികമായി എന്തോ സ്പര്‍ശിക്കുന്നതായി യുവതിക്കു തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ഒരു യുവാവ് തന്റെ പിന്‍ഭാഗത്തുചേര്‍ന്നുനിന്ന് സ്വയംഭോഗം ചെയ്യുകയാണ്. ഭയന്നുവിറച്ചുപോയ താന്‍ അയാളെ എതിര്‍ത്തുവെന്നും യുവതി പറയുന്നു.
ഈ സമയം അയാള്‍ തന്റെ ദേഹത്തേക്കാണ് ലക്ഷ്യം വയ്ക്കുന്നതെന്നും, ഒപ്പം അസഭ്യം പറയുന്നതും യുവതിക്ക് അനുഭവപ്പെട്ടു. അയാളെ യുവതി അടിച്ചു. യുവതിക്ക് നേരെ അസഭ്യവര്‍ഷം നടത്തികൊണ്ട് വീണ്ടും അയാള്‍ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെട്ടു. ഈ സമയം സഹായത്തിന് താന്‍ വിളിച്ചുവെങ്കിലും ആരും എത്തിയില്ല. അവിടെയുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാം ഒരു ഭാവവ്യത്യാസവുമില്ലാതെ കാഴ്ച കണ്ടുനിന്നുവെന്നും യുവതി പറയുന്നു.