സ്‌മാര്‍ട്ട് ഫോണുകളുടെ തെറ്റായ ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നത് കൂടുതലായിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഓഫറുകള്‍ ലഭിക്കുന്നതോടെ മിക്ക കുട്ടികളുടെയും ഫോണുകള്‍ രതി വിഡിയോകളുടെ ശേഖരമായി തീര്‍ന്നു.
ലൈംഗിക വീഡിയോകളില്‍ കൂടുതലും വൈകൃതങ്ങളാണ്. ലൈംഗികാവബോധവും ശരിതെറ്റുകളെക്കുറിച്ചുള്ള വിചാരവുമില്ലാത്ത കൗമാര മനസുകളിലേക്ക് ഇത്തരം ദൃശ്യങ്ങള്‍ പതിയുന്നതോടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.
ശ്രദ്ധയില്ലായ്‌മ, വിഷാദം , പഠനത്തോടുള്ള താല്‍പ്പര്യമില്ലായ്‌മ, നെഗറ്റീവ് ചിന്താഗതി, അക്രമവാസന, അമിതമായി സ്വയംഭോഗ ശീലം, വിഡിയോ ദൃശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം, തെറ്റായ ലൈംഗിക ജീവിതം എന്നീ പ്രശ്‌നങ്ങളാണ് പോണ്‍ വീഡിയോകള്‍ കാനുന്നവരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍.
കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും സമാനമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുക, പങ്കാളിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍, കിടപ്പറയിലെ പൊരുത്തക്കേട്, പങ്കാളിക്ക് സെക്‍സിനോടുള്ള ഭയം, സെക്‍സിനോടുള്ള അമിതമായ ആസക്‍തി എന്നിവയും മുതിര്‍ന്നവരെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.