ലക്ഷദ്വീപിനെയും ജമ്മു-കാശ്മീരിലെ ബുദ്ഗാം ജില്ലയേയും രാജ്യത്തെ ആദ്യ ക്ഷയരോഗമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

ശ്രീനു എസ്
വ്യാഴം, 25 മാര്‍ച്ച് 2021 (15:05 IST)
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെയും ജമ്മു-കാശ്മീരിലെ ബുദ്ഗാം ജില്ലയെയും ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ക്ഷയരോഗമുക്ത ഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2025 ഓടു കൂടി ഇന്ത്യയെ ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കാനാകുമെന്നാണ് വിശ്വാസമെന്നും അതിനായി എല്ലാപേരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ചെയ്യാനാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article