തക്കാളിയുടെ അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 19 മാര്‍ച്ച് 2022 (17:05 IST)
സൗത്ത് അമേരിക്കയിലാണ് തക്കളി ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. നമ്മുദെ ദൈനംദിന ആഹാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമായി മാറിയിരിക്കുകയാണ് തക്കാളി. പലനിറത്തിലും തക്കാളി കാണപ്പെടാറുണ്ട്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലിക്കോപെനെ എന്ന പദാര്‍ത്ഥം കാന്‍സറിനെ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കുടലിന്റെയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ തക്കാളി കഴിക്കുന്നത് പ്രോസ്‌റ്റേറ്റ് കാന്‍സറിനെയും പ്രതിരോധിക്കുന്നു. 
 
ബീറ്റ കരോട്ടിന്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇത് വന്‍കുടല്‍ കാന്‍സര്‍ ഉണ്ടാകുന്നതും തടയുന്നു. വിറ്റാമിന്‍ എ, ബി , പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഹം അകറ്റാനും സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍