മുടിക്ക് കരുത്തും അഴകും വേണോ ?; എങ്കില്‍ സ്‌ട്രോബറി ശീലമാക്കണം

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (12:32 IST)
പഴവര്‍ഗങ്ങള്‍ ശീലമാക്കുന്നവര്‍ പോലും അവഗണിക്കുകയോ അല്ലെങ്കില്‍ തള്ളിപ്പറയുകയോ ചെയ്യുന്ന ഒന്നാണ് സ്‌ട്രോബറി. എന്നാല്‍ നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സിയുടെ കലവറയായ സ്ട്രോബറിയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ അവസാനിക്കില്ല.

മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും.

ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്‌ട്രോബറി.

വൈറ്റമിൻ സി, വൈറ്റമിൻ കെ , നാരുകൾ, ഫോളിക്ക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, റിബോഫ്ളാവിൻ, ഇരുമ്പ്, വൈറ്റമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്‌ട്രോബറി സ്‌ത്രീയും പുരുഷനും നിര്‍ബന്ധമായി കഴിക്കേണ്ട പഴങ്ങളിലൊന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article