വാർദ്ധക്യം തടയാന്‍ ഇതിലും നല്ലൊരു മരുന്നില്ല; ശീലമാക്കണം സ്ട്രോബറി
വ്യാഴം, 22 മാര്‍ച്ച് 2018 (14:02 IST)
പഴവര്‍ഗങ്ങള്‍ ശീലമാക്കുന്നവര്‍ പോലും അവഗണിക്കുകയോ അല്ലെങ്കില്‍ തള്ളിപ്പറയുകയോ ചെയ്യുന്ന ഒന്നാണ് സ്ട്രോബറി. വാർദ്ധക്യത്തെ തടഞ്ഞ് ചർമ്മത്തിന് തിളക്കം നല്കുന്ന ഈ കുഞ്ഞന്‍ പഴത്തിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്ട്രോബറി.
ഓർമ്മശക്തി ക്ഷയിക്കുന്നത് തടയുന്നതിനൊപ്പം തലച്ചോറിന്റെ പ്രവർത്തനം വേഗത്തിലാക്കാനുമുള്ള കഴിവ് സ്ട്രോബറിക്കുണ്ട്. ശരീരത്തിനുണ്ടാകുന്ന അണുബാധകൾ തടഞ്ഞ് കാൻസർ, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യും.
വൈറ്റമിൻ സി, വൈറ്റമിൻ കെ , നാരുകൾ, ഫോളിക്ക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, റിബോഫ്ളാവിൻ, ഇരുമ്പ്, വൈറ്റമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്ട്രോബറി സ്ത്രീയും പുരുഷനും നിര്‍ബന്ധമായി കഴിക്കേണ്ട പഴങ്ങളിലൊന്നാണ്.