വാഴയിലയുടെ മാഹാത്മ്യം മറന്ന് മലയാളി

ബുധന്‍, 21 മാര്‍ച്ച് 2018 (15:30 IST)
നമ്മുടെ അടുക്കളകളിലും നാടൻ ചായക്കടകളിലുമൊക്കെ വാഴയിലയ്ക്ക് പകരം സ്ഥാനം പിടിച്ച ഒന്നാണ് അലുമിനിയം ഫോയിൽ. ഭക്ഷണം പൊതിയാനായി പ്രകൃതിദത്തമായ വാഴയില ഉപയോഗിച്ചിരുന്ന കാലമൊക്കെ ഒരുപാട് പിറകിലായി കഴിഞ്ഞു. ആ കാലത്തേക്ക് വെറുതെയൊന്നു തിരിഞ്ഞു നോക്കിയാൽ പോലും വാഴയിലയിൽ ആഹാരം പൊതിഞ്ഞതുകൊണ്ട് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്ന് മനസിലാവും. എന്നാൽ ഇന്ന് സഥിതി മറിച്ചാണ്.
 
ഏതു ഭക്ഷണ പദാർത്ഥവും ഇന്ന് നാം പൊതിയുന്നത് അലുമിനിയം ഫോയിലിലാണ്. എന്നാൽ ഇത്തരത്തിൽ അലുമിനിയം ഫോയിലുകൊണ്ട് ഭക്ഷണം പൊതിയുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? 
 
അലുമിനിയം ഫോയിലിന് ഭക്ഷണത്തിന്റെ ചൂട് നില നിർത്താനുള്ള കഴിവുണ്ട് എന്നതിനാലാണ് ഇവ കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ചൂട് മാത്രമല്ല ആഹാരത്തിന്റെ രുചിയും മണവുമെല്ലാം ഇതിന് അതേപടി നിലനിർത്താൻ കഴിയും. ഇപ്പറഞ്ഞതെല്ലാം അലുമിനിയം ഫോയിലിന്റെ നല്ല വശങ്ങൾ തന്നെ. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. 
 
എല്ലാ തരത്തിലുള്ള ഭക്ഷണ സാധനങ്ങളും ഇത്തരത്തിൽ ഫോയിലിൽ പൊതിയുന്നത് നല്ലതല്ല. അസിഡിറ്റിയുള്ള ആഹാര സാധനങ്ങൾ അലുമിനിയം ഫോയിലിൽ പൊതിയുന്നത് അലുമിനിയം ഭക്ഷണത്തിലേക്ക് അലിഞ്ഞിറങ്ങാൻ കാരണമാകും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. മറ്റൊന്ന് എല്ലാ അന്തരീക്ഷ താപനിലയിലും അലുമിനിയം ഫോയിൽ ഒരുപോലെ ഉപയോഗപ്രദമല്ല. അതിനാൽ നേരിട്ട് ഭക്ഷണ സാധനങ്ങൾ അലുമിനിയം ഫോയിലിൽ പൊതിയുന്നതിന്നു പകരം വാഴയിലയോ ബട്ടർ പേപ്പറോ വച്ച് പൊതിഞ്ഞതിനു ശേഷം പിന്നീട് അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നതാവും ഉത്തമം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍