കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. ഇത് വിവിധ രീതികളില്‍ സ്വാദുഷ്ടമായ വിഭവമായി തയ്യാറാക്കാനും കഴിയും. അതുപോലെതന്നെയാണ് കറുത്ത പൊന്നായ കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളാണ് ഉള്ളത്.
പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും കുരുമുളക് ഉപയോഗിയ്ക്കാറുണ്ട്. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്പോഴും ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്. ഇത് സ്വാദ് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കുന്നു. മുട്ടയില്‍ കുരുമുളകു ചേര്‍ത്ത് കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കു.