പപ്പായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. വൈറ്റമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്.
പഴുത്തതും പച്ചയും ആയ പപ്പായ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. രണ്ടിനും അതിന്റേതായ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ പപ്പായയുടെ തൊലിക്കൊപ്പം തന്നെ അതിന്റെ കുരുവും ഉപേക്ഷിക്കുകയാണ് എല്ലാവരും ചെയ്യുന്നത്.
പാപ്പായ പോലെ തന്നെ അതിന്റെ കുരുവും ആരോഗ്യപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീസ് സമ്പന്നമായ പപ്പായയുടെ കുരു കാന്‍സറിനെ പ്രതിരോധിക്കാനും ലിവര്‍ സിറോസിസ് ശമിപ്പിക്കാനും ഉത്തമമാണ്.
ദഹന പ്രക്രീയ വേഗത്തിലാക്കാനും കരളിനെ സംരക്ഷിക്കാനും ഉത്തമമാണ് പപ്പായയുടെ കുരു. അതിനൊപ്പം പപ്പായയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. പൊട്ടാസ്യം സ്ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും.