വെളുത്തുള്ളി വെറുതേ കഴിക്കാൻ പലർക്കും മടിയാണ്. ഭൂരിഭാഗം പേർക്കും അതിന്റെ രുചി ഇഷ്‌ടമാകില്ല എന്നതാണ് വാസ്‌തവം. വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച് പിഴിയുക, ശേഷം ഏകദേശം 15 മിനിറ്റോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച് സേവിക്കുക. ഇങ്ങനെയാണ് വെളുത്തുള്ളി കഴിക്കേണ്ട രീതി.
കൂടാതെ വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുത്ത വെള്ളത്തില്‍ ചേര്‍ത്ത് , ദിവസവും കുടിച്ചാല്‍ ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും. വെളുത്തുള്ളി മാത്രമല്ലാതെ ജലദോഷം മാറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് തേനും ചേർത്ത് കഴിക്കുന്നത്. വെളുത്തുള്ളി തനിയെ കഴിക്കാൻ ഇഷ്‌ടമല്ലാത്തവർക്ക് ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്.