സ്‌ത്രീകളും പുരുഷന്‍മാരും മടി കൂടാതെ കഴിക്കേണ്ട ഒന്നാണ് പോഷക സമ്പന്നമായ ഈന്തപ്പഴം. എന്നാല്‍
പച്ച ഈന്തപ്പഴം കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. ദിവസവും മൂന്ന് പച്ച ഈന്തപ്പഴം കഴിച്ചാല്‍ പലതുണ്ട് നേട്ടം.
ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയ്‌ക്കൊപ്പം വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇവയിലുണ്ട്.
ദിവസവും മൂന്ന് പച്ച ഈന്തപ്പഴം കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത ഇല്ലാതാക്കും. രക്തസമ്മര്‍ദ്ദം അകറ്റാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഉത്തമമാണിത്. പൊട്ടാസ്യത്തിന്റെ കലവറയായതിനാല്‍ പക്ഷാഘാതം തടയുന്നതിനും ഈന്തപ്പഴം സഹായിക്കും.
സ്ത്രീകളില്‍ ഉണ്ടാവുന്ന അനീമിയ പോലുള്ള അവസ്ഥകളെ ഇല്ലാതാക്കാന്‍ പച്ച ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് തൂക്കും വര്‍ദ്ധിക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ദിവസവും മൂന്നോ നാലോ പച്ച ഈന്തപ്പഴം കഴിക്കുന്നത് ഉത്തമമാണ്.
കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനം വേഗത്തിലാക്കി കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സ്ത്രീക്കും പുരുഷനും സഹായമാകുന്ന ഒന്നുമാണ് ഈന്തപ്പഴം.