നെല്ലിക്കയും, തേനും ചേർത്ത് ഏത് രീതിയിൽ വേണമെങ്കിലും കഴിക്കാം. പ്രമേഹത്തെ ചെറുക്കാൻ ഏറെ പ്രയോജനമരമായ ഒരു ഔഷധമാണ് നെല്ലിക്കയും തേനും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇത് ക്രമീകരിക്കും. ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഈ കൂട്ട്. രക്തക്കുഴലുകളിലെ കൊഴുപ്പിനെ നിക്കം ചെയ്ത് ഇത് രക്തപ്രവാഹത്തെ മെച്ചപ്പെടുത്തും.
നെല്ലിക്കയും തേനും ചേർന്ന കൂട്ട് എന്നും യവ്വനം നിലനിർത്താനായി ഒരു അന്റീ ഏജിംഗ് ഔഷധമായി പ്രവർത്തിക്കും. ഇതിൽ ധരളമായി അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റ്സ് ആണ് ഇതിന് സഹായിക്കുന്നത്. കരളിന്റെ ആരോഗ്യത്തിനും തേനും നെല്ലിക്കയും ഏറെ നല്ലതാണ്. പിത്തത്തിന്റെ ഉതപാദനം ക്രമീകരിച്ച് ഇത് മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളെ ചെറുക്കുന്നു.