ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഇഞ്ചി മുന്നിലാണ്. ഗര്‍ഭിണികളില്‍ രാവിലെത്തെ ഓക്കാനത്തിനും തളര്‍ച്ചയ്ക്കും നല്ലതാണ് ഉണക്ക ഇഞ്ചി. ഇതിന്റെ പൊടി ചെറുചൂടുവെള്ളത്തില്‍ കുറച്ച് തേനും ചേര്‍ത്ത് കുടിച്ചാല്‍ ഫലം ഉണ്ടാകും. കൂടാതെ തുടര്‍ച്ചയായി ഉണ്ടാകുന്ന ദഹനക്കേടിനും ഉണക്ക ഇഞ്ചി നല്ലതാണ്. കൂടാതെ ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.