ഒഴിവാക്കരുത്; നന്നായി പഴുത്ത പഴത്തിന്റെ ഗുണങ്ങള്‍ ആരെയും അതിശയിപ്പിക്കും

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (15:14 IST)
വാഴപ്പഴത്തിനോട് വിമുഖത കാണിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ദിവസവും ഒന്നില്‍ കൂടുതല്‍ പഴം കഴിക്കുന്നവരാണ് പലരുമെങ്കിലും ഇതിന്റെ ഗുണങ്ങള്‍ മനസിലാക്കുന്നതിന് ആരും താല്‍പ്പര്യം കാണിക്കാറില്ല. നല്ലതുപോലെ പഴുത്ത പഴമാണ് ശരീരത്തിന് ഗുണകരമാകുന്നത്.

കറുത്ത കുത്തുകളുള്ള തോലോടു കൂടിയ പഴം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരുമെങ്കിലും ഇവയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ വര്‍ണിക്കാനാകാത്തതാണ്. ഹീമോഗ്ലോബിന്റെ അളവ് കൂടുതലായിരിക്കും കറുത്ത കുത്തുകളുള്ള പഴങ്ങളില്‍. ഇതിനാല്‍ രാവിലെ ഇതുപോലൊരു പഴം ശീലമാക്കിയാല്‍ അനീമിയ തടാന്‍ സാധിക്കും.

നല്ല ഉറക്കം ലഭിക്കാനും കൂടാതെ ശരീരത്തിന് ഊര്‍ജമുണ്ടാക്കാനും പഴം സഹായിക്കും. പഴുത്ത പഴം കഴിക്കുന്നത് മലബന്ധം തടയുകയും ശരീരത്തില്‍ സെറോട്ടോണിന്‍ ഉത്പാദിപ്പിച്ച് പുരുഷ ലൈംഗികതയ്‌ക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നന്നായി പഴുത്ത പഴത്തില്‍ ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ശേഷിയുള്ള ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ തടയാനും ഇതിന് സാധിക്കും. ചര്‍മ്മത്തിന് മൃദുലത കൈവരുന്നതിനും സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും പഴം സഹായകമാണ്.  

ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം തടയുന്നതിനും  വാഴപ്പഴത്തിനാകും. രക്തസമര്‍ദ്ധം നിയന്ത്രിക്കാനും പഴത്തിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് അത്ഭുതാവഹമായ കഴിവുണ്ട്. മികച്ച അന്‍റാസിഡായ വാഴപ്പഴം അള്‍സര്‍ അസിഡിറ്റി എന്നിവയെ തടയുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article