ക്യാൻസർ വരാൻ കാരണം ഉറക്കം?

വ്യാഴം, 26 ജൂലൈ 2018 (16:40 IST)
ലോകജനതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മാരകരോഗങ്ങളില്‍ ഒന്നായി കാന്‍സര്‍ മാറിക്കഴിഞ്ഞു. പലർക്കും മരണ മണി മുഴക്കുന്ന രോഗമാണ് കാൻസർ. ഈ നൂറ്റാണ്ടില്‍ സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. കണ്ടെത്തുവാന്‍ വൈകിയാല്‍ കാലനായി മാറുന്ന ഈ രോഗത്തിന് കാരണങ്ങളും പലതാണ്. അതിൽ ഒന്നാണ് ഉറക്കം. ആ‍വശ്യത്തിനുള്ള ഉറക്കമില്ലായ്മ.
 
ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 25 ലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഓരോ വര്‍ഷവും ഉദ്ദേശം എട്ടുലക്ഷത്തില്‍പരം ആളുകള്‍ കാന്‍സര്‍ രോഗബാധിതരാകുന്നു. കേരളത്തിലാണെങ്കില്‍ പ്രതിവര്‍ഷം 35000ത്തോളം ആളുകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ട്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ ഇരട്ടി ആയേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 
 
ഇന്ത്യയില്‍ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള കാന്‍സറുകള്‍ക്കു കാരണം ഭക്ഷണരീതിയാണ്. അതോടൊപ്പം ഉറക്കക്കുറവും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. കാന്‍‌സര്‍ സാധ്യതയും തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയുന്ന ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.
 
പഠനത്തില്‍ ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന സ്ത്രീകളിലാണ് സ്താനാര്‍ബുദ സാധ്യത കൂടുതലായി കണ്ടെത്തിയത്. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍. കാന്‍‌സറിന് കാരണമാകുന്ന കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളും ഉറക്കവുമായി ബന്ധമുള്ളതായിരിക്കും ഇത്തരം അവസ്ഥയ്ക്കു കാരണമെന്നാണ് ഗവേഷകരുടെ അനുമാനം. 
 
ഉറക്കം കുറയുന്നതിലൂടെ സ്തനാർബുദത്തിനുള്ള സാധ്യതയും കൂടുതലാണ്. സ്ത്രീയായാലും പുരുഷനായാലും ദിവസം ആറു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം എന്നത് ആരോഗ്യ പ്രശ്നമാണ്. ഉന്മേഷത്തിനും ആരോഗ്യത്തിനും ശരിയായ ഉറക്കവും ആവശ്യമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍