ചില ഭക്ഷണ പാനിയങ്ങൾ കഴിക്കുകയും. ജിവിതക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുകയും മാത്രം മതി, ആർത്തവ ദിവസങ്ങളിൽ. കുരുമുളക്, കറുവപ്പട്ടം ഏലക്ക തുടങ്ങിയ ആഹരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ വയറ് വേദന കുറക്കാൻ സഹായികുന്നതാണ്. മാത്രമല്ല ആർത്തവ ദിവസങ്ങളിലെ വിഷപ്പില്ലായ്മ ഒഴിവാക്കാൻ ഇത് ഗുണകരമാണ്.
ആർത്തവ ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ചൂടുവെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്. ഇളം ചൂടുള്ള പാൽ കുടിക്കുന്നതും ആർത്തവ ദിവസങ്ങളിൽ ഗുണം ചെയ്യും. ഇത് ശരീരത്തിന് ആവശ്യമായ പോഷണവും ഊർജവും നൽകുന്നതോടെ ക്ഷീണത്തെ ഇല്ലാതാക്കും. ഈ ദിവസങ്ങളിൽ ചെറു ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാന് നല്ലത്. ഇത് രക്തപ്രവഹം, വർധിപ്പിക്കുന്നതിനും വേദന കുറക്കുന്നതിനും സഹായിക്കും.