വൈ 91 സ്മാർഫോണുകൾക്ക് ഇന്ത്യയിൽ വിലയിൽ കുറവ് വരുത്തിയിരികുകയാണ് ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ വിവൊ. ഫോണിനെ ഈ വർഷം ജനുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 10,990 രൂപ വിലയുണ്ടായിരുന്ന ഫോണിന് 1000 രൂപ വിലക്കുറവിൽ 9,990രൂപക്ക് ഇപ്പോൾ സ്വന്തമാക്കാനാകും.
വിവോയുടെ ഇ-സ്റ്റോർ വഴിയും ആമസോൺ, പേടീഎം എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോകൾ വഴിയും മാത്രമേ കുറഞ്ഞ വിലയിൽ വൈ 91 സ്വന്തമാക്കാൻ സാധിക്കു. വിവോയുടെ ബേസിക് സ്മാർറ്റ്ഫോൺ മോഡലാണ് വൈ 91. 2 ജി ബി റാം 32 ജി ബി സ്റ്റോറേജ് വേരിയന്റാണ് വിപണിയിലുള്ളത്. എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജി ബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.
6.22 ഇഞ്ച് എച്ച്‌ഡി പ്ലസ് ഫുള്‍വ്യൂ, വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മീഡിയടെക് ഹീലിയോ പി22 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരികുന്നത്. 8 എം പി യാണ് സെൽഫി ക്യാമറ 4030 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.