ഭീകര പ്രവർത്തനങ്ങൾ തടയുന്നതിന് മാത്രമേ എഫ് 16 പോർവിമാനങ്ങൾ ഉപയോഗിക്കൂ, രാജ്യങ്ങളുടെ മേൽ സൈനിക നീക്കത്തിന് എഫ് 16 ഉപയോഗിക്കരുത് എന്നിങ്ങനെ 12ഓളം കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ 1980ൽ അമേരിക്ക എഫ് 16 വിമാനങ്ങൾ പാകിസ്ഥാന് കൈമാറുന്നത്
രാജ്യത്തിനെതിരെ പാകിസ്ഥാൻ എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചു എന്നതിന് ഇന്ത്യ തെളിവ് പുറത്തുവിട്ടതോടെയാണ് അന്വേഷണം നടത്താൻ പാകിസ്ഥാൻ തീരുമാനിച്ചത്. സംഭവത്തിൽ വിശദീകരണം തേടുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിൽ എഫ് 16 പോർ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നാണ് പാകിസ്ഥാൻ പറഞ്ഞിരുന്നത്
എന്നാൽ ഇന്ത്യൻ സൈനിക കേന്ദ്രത്തിൽ അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ റ്റു എയർ മിസൈൽ വർഷിക്കുന്നതിനായി പാകിസ്ഥാൻ എഫ് 16 വിമാനങ്ങൾ ഉപയോഗിച്ചതിന് ഇന്ത്യ തെളിവ് പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്റെ ഒരു എഫ് 16 വിമാനം ഇന്ത്യ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദർ മിസൈൽ ഉപയോഗിച്ച് വീഴ്ത്തിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ പാകിസ്ഥാൻ ഇതേവരെ തയ്യാറായിട്ടില്ല.