ചർമ സൌന്ദര്യത്തെ ഇല്ലാതാക്കും ഈ ഭക്ഷണങ്ങൾ !

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (12:53 IST)
ചില ഭക്ഷണം ആഹാരരീതിയുടെ ഭാഗമാക്കുന്നത് നമ്മുടെ അരോഗ്യത്തെയും സൌന്ദര്യത്തെയും മെച്ചപ്പെടുത്തും‌ത് പോലെ ചില ആഹര സാധനങ്ങളുടെ ഉപയോഗം നമ്മുടെ സൌന്ദര്യത്തെ സാരമായി തന്നെ ബാധിക്കും. പ്രത്യേകിച്ച് നമ്മുടെ ചർമ സൌന്ദര്യത്തെ. അത്തരം ആഹര പഥാർത്ഥങ്ങളെ കണ്ടെത്തി അതിന്റെ ഉപയോഗം നമ്മൾ കുറക്കേണ്ടതുണ്ട്.
 
ഇത്തരത്തിൽ ചർമ സൌന്ദര്യത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന ഒന്നാണ് പഞ്ചസാരയുടെ അമിതമായ ഉപയോഗം ഇത് ശരീരത്തി എത്തി കോശങ്ങളെ ജ്വലിപ്പിക്കുനതിനു കാരനമാകുന്നു ഇതിനാൽ ചർമ്മത്തിൽ തടിപുകളും ചുളിവുകളും ഉണ്ടായേക്കാം. 
 
പിന്നീട് നിയന്ത്രിക്കേണ്ട ഒന്നാണ് മദ്യപാനം. മദ്യപാനം ശരീരത്തിൽ നിർജ്ജലീകരണത്തിന് കരണമാകും. ചെറിയ ആളവിലുള്ള മദ്യപാനം ദോഷകരമല്ലേങ്കിൽ കൂടിയും ഒഴിവാക്കുന്നത് എപ്പോഴും നല്ലത്. സംസ്കരിച്ച ഇറച്ചി ഉൾപ്പടെയുള്ള ആഹാര പഥാർത്ഥങ്ങളും ചർമ്മ സൌന്ദര്യത്തെ ദോഷകരമായി ബാധിക്കും.  
 
കാപ്പി കുടിച്ചൽ സൌന്ദര്യം നഷ്ടമാകും എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. എന്നാൽ കാപ്പിയുടെ അമിതമായ ഉപയോഗവും നിർജ്ജലീകരനത്തിന് കാരണമാകും. അമിതമായ ഉപ്പും ചർമ സൌന്ദര്യത്തിന് വില്ലനാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article