ഗ്രീന്‍ ഫംഗസിനെ പേടിക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

ബുധന്‍, 16 ജൂണ്‍ 2021 (19:53 IST)
ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധകള്‍ക്ക് പിന്നാലെയാണ് ഗ്രീന്‍ ഫംഗസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചവരിലും കോവിഡ് മുക്തരായവരിലും ആണ് പ്രധാനമായും ഗ്രീന്‍ ഫംഗസ് ബാധിക്കുന്നത്. 
 
ശുചിത്വക്കുറവാണ് പ്രധാനമായും ഗ്രീന്‍ ഫംഗസ് ബാധയ്ക്ക് കാരണം. ശരീരത്തെ പ്രധാനമായും ശുചിത്വത്തോടെ കൊണ്ടുനടക്കുക. പൊടിപടലങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കണം. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ പരമാവധി ശ്രമിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. എന്‍ 95 മാസ്‌ക് തന്നെ പരമാവധി ഉപയോഗിക്കുക. വെള്ളവും സോപ്പും ഉപയോഗിച്ച് ഇടവേളകളില്‍ കൈകളും മുഖവും കഴുകുക. മണ്ണിലും പൊടിപടലങ്ങളുള്ള സ്ഥലങ്ങളിലും പണിയെടുത്ത് വരുന്നവര്‍ പ്രത്യേകിച്ച് കൈകാലുകളും മുഖവും കഴുകി വൃത്തിയാക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍