ആരോഗ്യമുള്ളവരെ പോലും മാനസികമായി തകര്‍ക്കുന്ന ഒന്നാണ് ആസ്‌തമ. ദൂരയാത്ര ചെയ്യാനും തണുപ്പുള്ള കാലാവസ്ഥയില്‍ ജീവിക്കാനും ഇത്തരക്കാര്‍ ബുദ്ധിമുട്ടുന്നത് സാധാരണമാണ്. ഈ രോഗാവസ്ഥയുള്ളവര്‍ ഭക്ഷണ കാര്യത്തില്‍ ചില ശ്രദ്ധകള്‍ പുലര്‍ത്തണം.
ഒഴിവാക്കേണ്ടതും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുമായ ആഹാരങ്ങള്‍ എന്തെല്ലാം എന്ന് ആസ്‌തമയുള്ളവര്‍ തിരിച്ചറിയണം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം ബീൻസ്, ക്യാബേജ്, സവാള, ഇഞ്ചി എന്നിവ നിർബന്ധമായും കഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണം.
പാല്‍ ഉല്‍പ്പന്നങ്ങള്‍ മിതമായി കഴിക്കാവുന്നതാണെങ്കിലും അച്ചാറുകൾ, കാപ്പി , വൈന്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഉപയോഗിക്കുന്നതിലും ശ്രദ്ധ പാലിക്കണം.
ധാരാളം വെള്ളം കുടിക്കുന്നത് ആസ്‌തമയുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തും. മത്തങ്ങയുടെ കുരുവും സാൽമൺ മത്സ്യവും കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവ ലഭ്യമായില്ലെങ്കില്‍ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഗുണകരമാണ്.