അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചരിച്ചില്‍ എന്നത് ഇന്ന് പലരുടെയും ജീവിതത്തില്‍ ഒരു സാധാരണ പ്രശ്‌നമായി മാറിയിട്ടുണ്ട്. ജീവിതശൈലിയിലും ഭക്ഷണ രീതിയിലുമുള്ള മാറ്റങ്ങള്‍ ഇതിന് പ്രധാന കാരണമാകാറുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റം, അമിതമായ ടീ, കാപ്പി, പുകവലി, മദ്യപാനം തുടങ്ങിയവ അസിഡിറ്റിക്ക് കാരണമാകുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അസിഡിറ്റിയെ തടയാനും ദഹനത്തെ മെച്ചപ്പെടുത്താനും സാധിക്കും.
4. പെരും ജീരകം ചേര്‍ത്ത വെള്ളം
പെരും ജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു. രാവിലെ ഉണര്‍ന്ന് ഒരു ഗ്ലാസ് പെരും ജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്.
5. പ്രോബയോട്ടിക്കായ തൈര്
പ്രോബയോട്ടിക്കായ തൈര് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്ക് ബാക്ടീരിയകള്‍ ദഹനത്തെ സഹായിക്കുകയും അസിഡിറ്റി ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.