എച്ച്5എന്‍1 അഥവാ പക്ഷിപ്പനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ഇറച്ചി കോഴികളുടെ വില്‍പ്പന മുട്ടയുടെ വില്‍പ്പന എന്നിവ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചിക്കനും മുട്ടയും ഒക്കെ കഴിക്കുന്നത് നല്ലതാണോ കഴിക്കാമോ എന്നൊക്കെ പലര്‍ക്കും സംശയമുള്ള കാര്യമാണ്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ പാക്കേജും സംഭരണപ്രക്രിയയും ഒക്കെ സുരക്ഷിതമായ ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന മുട്ടയും ചിക്കനും ഒക്കെ കഴിക്കുന്നതില്‍ കുഴപ്പമില്ല.
അത് നിങ്ങള്‍ക്ക് അത്രയും വിശ്വസിനീയമായ സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്നതായിരിക്കും. കൂടാതെ കുറഞ്ഞത് 165 ഡിഗ്രി ഫാരന്‍ഹീറ്റിലെങ്കിലും മുട്ട പാകം ചെയ്തിരിക്കണം. പച്ചക്ക് കഴിക്കുന്ന രീതി ഒഴിവാക്കണം. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ ഉള്‍പ്പെടെ മറ്റെല്ലാ ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ഈ താപനില മതിയാകും. അതുപോലെതന്നെ ചിക്കന്‍ 165 ഡിഗ്രി ഫാരന്‍ഹീറ്റിലെങ്കിലും മിനിമം വേവിക്കണം.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് വൃത്തിയാക്കുമ്പോള്‍ ഉള്ള ശുചിത്വമാണ്. വൃത്തിയാക്കുന്നയാള്‍ വൃത്തിയാക്കിയതിനു ശേഷം കയ്യും കാലും ഒക്കെ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വളരെ വൃത്തിയോടും നല്ല രീതിയില്‍ പാകം ചെയ്തും കഴിക്കുകയാണെങ്കില്‍ ഇവയൊന്നും കഴിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.