കണ്ണ് കഴുകുന്നത് അത്ര നല്ല ശീലമല്ലെന്നോ? കാരണമുണ്ട്

അഭിറാം മനോഹർ

വെള്ളി, 7 ഫെബ്രുവരി 2025 (16:41 IST)
കൈകള്‍ കഴുകുന്നത് പോലെ മുഖം കഴുകുമ്പോള്‍ കണ്ണുകള്‍ കൂടി കഴുകുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. ഒട്ടും പ്രശ്‌നമില്ലാത്ത ഒരു ശീലമാണ് ഇതെന്ന് തോന്നുമെങ്കിലും കണ്ണുകള്‍ ഇടയ്ക്കിടെ കഴുകുന്നത് ഒരു ദുശീലമാണെന്നാണ് നേത്രരോഗ വിദഗ്ധര്‍ പറയുന്നത്.
 
 ഇടയ്ക്കിടെ ഇങ്ങനെ കഴുകുന്നത് കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കണ്ണുകള്‍ വരണ്ടതാകാന്‍ ഇത് കാരണമാകവുകയും ചെയ്യുന്നു. കണ്ണുനീര്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീരാണ് കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നത്. ഇത് കൂടാതെ കണ്ണുകള്‍ കഴുകാനെടുക്കുന്ന വെള്ളത്തില്‍ മാലിന്യങ്ങളുണ്ടെങ്കില്‍ ഇത് കണ്ണിലെ അതിലോലമായ കലകളെ ബാധിച്ചേക്കാം. പൈപ്പ് വെള്ളത്തിലാണ് കഴുകുന്നതെങ്കില്‍ അതില്‍ ബാക്ടീരിയ, വൈറസുകള്‍ എന്നിവയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
 
 കണ്ണുകള്‍ ഫ്രഷായി സൂക്ഷിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐഡ്രോപ്പുകളാണ് ഉപയോഗിക്കേണ്ടത്. ഇത് കണ്ണുകള്‍ വരണ്ടതാകാതെ നോക്കുന്നു. പൂര്‍ണമായും അണുവിമുക്തമാണ് എന്നതിനാല്‍ തന്നെ സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍