ആസ്‌തമ രോഗികള്‍ നിര്‍ബന്ധമായും ഈ ഭക്ഷണങ്ങള്‍ കഴിക്കണം

Webdunia
ചൊവ്വ, 30 ജൂലൈ 2019 (20:30 IST)
ആസ്‌തമ രോഗികള്‍ ജീവിതശൈലിയില്‍ വളരെയേറെ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. ജീവനെടുക്കാൻ വരെ കാരണമാകുന്ന രോഗാവസ്ഥയാണിത്. ഇക്കൂട്ടര്‍ ഭക്ഷണ കാര്യത്തില്‍ പുലര്‍ത്തേണ്ട ചില കാര്യങ്ങള്‍ ഒരിക്കലും മറക്കാതിരിക്കുകയാണ് അത്യാവശ്യം. ചികിത്സയ്‌ക്കൊപ്പം തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന ആരോഗ്യ പ്രശ്‌നമാണ് ആസ്‌തമ.

ശ്വാസോ​​ഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്‌തമ. അണുബാധ, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്‌തമയ്‌ക്ക് കാരണമാകും.​ ചുമയും ശബ്‌ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച്​ വലഞ്ഞുമുറുകുന്നതും ഇതിന്‍റെ ലക്ഷണങ്ങളാണ്.

ആസ്‌തമ രോഗത്തെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ആപ്പിള്‍ പതിവായി കഴിക്കണം. 

വൈറ്റമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ചീര ആസ്‌തമ രോഗികളിലെ പൊട്ടാസ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കുറവ് നികത്തും. വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ, ഞാവല്‍പ്പഴം, വാല്‍‌നട്ട്, തേന്‍, ഓറഞ്ച് എന്നിവ ആസ്‌തമയുടെ ബുദ്ധിമുട്ടുകള്‍ അകറ്റും. ശ്വാസനാളിയിലെ തടസം നീക്കി ശ്വാസോഛോസം മികച്ചതാക്കാന്‍ ചൂടുകാപ്പി സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article