Fever Treatment: പനി തുടങ്ങുമ്പോഴേക്കും ആശുപത്രിയിലേക്ക് ഓടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പനിക്ക് ചികിത്സ തേടാന്‍ കൃത്യമായ സമയമുണ്ട്. പനി രണ്ട് ദിവസത്തില്‍ അധികം നീണ്ടുനില്‍ക്കുമ്പോഴാണ് വൈദ്യസഹായം തേടേണ്ടത്. ശരീരതാപനില 98.7 നും 100 നും ഇടയില്‍ ആണെങ്കില്‍ അത് സാധാരണ താപനിലയാണ്. ചെറിയ പനി എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. താപനില 100.4 കടന്നാല്‍ ആണ് അത് ശക്തമായ പനി ആകുന്നത്. ഈ താപനില മണിക്കൂറുകളോളം തുടരുകയാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. വീട്ടില്‍ എപ്പോഴും ഒരു തെര്‍മോമീറ്റര്‍ ഉണ്ടായിരിക്കണം.