മൃതകോശങ്ങളെ അകറ്റി സൗന്ദര്യം വീണ്ടെടുക്കാം; ഈ വിദ്യ പരീക്ഷിച്ചാ മതി

റെയ്‌നാ തോമസ്
ശനി, 8 ഫെബ്രുവരി 2020 (16:53 IST)
പഞ്ചസാര ഉപയോഗിച്ച്, വെയിലേറ്റുള്ള കരിവാളിപ്പു പോലെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് അറിയാമോ. പഞ്ചസാര നല്ലൊരു സ്‌ക്രബറും കൂടിയാണ്. നാല് സ്പൂൺ നാരങ്ങ നീരിൽ 2 ടീ സ്പൂൺ പഞ്ചസാര ചേർത്ത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറുത്ത പാട് എന്നിവ അകറ്റാനും ഇത് സഹായിക്കും.
 
കൂടാതെ ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നതും ഉത്തമമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കും, മുഖത്തിന് നിറവും കൂട്ടും. തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും ചർമ കാന്തി വർധിക്കാൻ നല്ലതാണ്. തേച്ചുപിടിപ്പിച്ച് മുഖത്ത് നന്നായി പിടിച്ചതിന് ശേഷം മാത്രം കഴുകി കളയുക. തൊലിപ്പുറത്തെ നിർജീവ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖത്തെ അഴുക്കും പൊടിയും അകറ്റാനും ഇത് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article