ക്രിസ്തുമസ് അല്ലേ? കുറച്ച് മുന്തിരിവൈൻ ഉണ്ടാക്കിയാലോ ?

ചിപ്പി പീലിപ്പോസ്

വെള്ളി, 6 ഡിസം‌ബര്‍ 2019 (17:28 IST)
വൈൻ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറുണ്ട്. മുന്തിരി കൊണ്ട് ഉപയോഗിക്കുന്ന വൈൻ എല്ലാവർക്കും പ്രീയപ്പെട്ടത് തന്നെയാണ്. മുന്തിരി ഉപയോഗിച്ച് വൈൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നമുക്ക് പരിശോധിയ്ക്കാം.
 
ആവശ്യമായ സാധനങ്ങൾ:
 
കറുത്ത മുന്തിരിങ്ങ - 1 1/2 കിഗ്രാം പഞ്ചസാര - 2 1/2 കിഗ്രാം
ഗോതമ്പ് - 300 ഗ്രാം
യീസ്റ്റ് - 1ടീസ്പൂണ്‍
മുട്ട - 1
വെള്ളം - 2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)
 
പാകം ചെയ്യേണ്ട വിധം:
 
മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്‍ന്നുപോകാന്‍ വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. അതിനുശേഷം മുന്തിരിങ്ങ ഒരു മത്ത് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍പകുതി(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ചവെള്ളത്തില്‍ കഴുകിയ മത്തുപയോഗിച്ച് വേണം ഇളക്കേണടത്. 
 
പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(1 1/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്‍പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടിസൂക്ഷിക്കുക. ആവശ്യം പോലെ വിശിഷ്ടാവസരങ്ങളിലെല്ലാം ഈ വൈൻ ഉപയോഗിയ്ക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍