മഴക്കാലത്ത് സ്വിച്ചിടുമ്പോള്‍ ഷോക്കടിക്കാനുള്ള സാധ്യത കൂടുതല്‍; ഇക്കാര്യം ശ്രദ്ധിക്കുക

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (10:12 IST)
മഴക്കാലത്ത് വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലം ഒട്ടേറെ അപകടങ്ങള്‍ ഉണ്ടാകുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് വീടിന്റെ ഭിത്തികളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാനും അത് വൈദ്യുത കേബിളുകളിലേക്ക് എത്താനും സാധ്യതയുണ്ട്. അതുകൊണ്ടാണ് മഴക്കാലത്ത് സ്വിച്ചിടുമ്പോള്‍ ചെറിയ ഷോക്ക് പോലെ തോന്നുന്നത്. മഴക്കാലത്ത് സ്വിച്ചിടുമ്പോള്‍ അതീവ ശ്രദ്ധ വേണം. കൃത്യമായി സ്വിച്ചില്‍ മാത്രം വിരല്‍ വെച്ച് വേണം പ്രവര്‍ത്തിപ്പിക്കാന്‍. സ്വിച്ചിന്റെ വശങ്ങളിലേക്ക് കൈ കൊണ്ടുപോകരുത്. സ്വിച്ചിന്റെ വിടവുകളിലേക്ക് കൈ പോകുമ്പോഴാണ് ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലം ഷോക്കേല്‍ക്കുന്നത്. നനഞ്ഞ വിരല്‍ കൊണ്ട് സ്വിച്ച് ഓണ്‍ ചെയ്യുകയോ ഓഫാക്കുകയോ ചെയ്യരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article