കാപ്പി വില്ലനാണെന്ന് തെറ്റിദ്ധരിക്കരുത്, കാപ്പിയെ സൂപ്പർസ്റ്റാറാക്കുന്നത് ഈ ഗുണങ്ങൾ !

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (19:24 IST)
നമ്മളിൽ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പിയിൽ ആയിരിക്കും അല്ലേ? എന്നാൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ് എന്നാണ് പലരും നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. അതിനാൽ കാപ്പിയെ വില്ലനായി കാണുനവർ ധരാളമുണ്ട്. എന്നാൽ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞാൽ കാപ്പി ഒരു സൂപ്പർസ്റ്റാറാണന്നേ ആരും പറയൂ. 
 
കട്ടൻകാപ്പി കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പിയുടെ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചെല്ലാം നമുക്കറിയാം. എന്നാൽ കട്ടൻകാപ്പി നൽകുന്ന ഈ ഗുണങ്ങൾ ആരെയും അമ്പരപ്പിക്കും.
 
ഓർമ ശക്തി വർധിപ്പിക്കാൻ ഉത്തമമായ ഒരു പാനിയമാണ് കട്ടൻകാപ്പി. കട്ടൻകാപ്പിക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുള്ളതിനാലാണ് ഇത്. കാപ്പി ശരീരത്തിന് ഉൻമേഷം നൽകുമെന്ന് നമുക്കറിയാം. കപ്പി കുടിക്കുന്നതിലൂടെ കൂടുതൽ കായികബലം കൈവരികകൂടി ചെയ്യും എന്നത് അധികം ആർക്കും അറിയില്ല.
 
ടെൻഷൻ, സ്ട്രെസ്, ഡിപ്രഷൻ തുടങ്ങിയ മനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിനും കട്ടൻകാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്. കട്ടൻ കാപ്പി നാഡീവ്യവസ്ഥയെ കൂടുതൽ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറം തള്ളനുന്നതിനും കട്ടൻകാപ്പി ദിവസേന കുടിക്കത്തിലൂടെ സാധിക്കും. .

അനുബന്ധ വാര്‍ത്തകള്‍

Next Article