വ്യോമസേന വിമാന അപകടം: മൂന്ന് മലയാളികൾ അടക്കം 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

വ്യാഴം, 13 ജൂണ്‍ 2019 (18:42 IST)
അരുണാചൽപ്രദേശിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ സൈന്യം കണ്ട്ത്തി. മരിച്ചവരിൽ മൂന്ന് മലയാളി സൈനികരും ഉൾപ്പെടുന്നു. അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, കണ്ണൂർ സ്വദേശി കോർപറൽ എൻ.കെ.ഷരിൻ, , തൃശൂർ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. 
 
കാണാതായി എട്ട് ദിവസങ്ങൾക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷടങ്ങൾ കണ്ടെത്താനായത്. എട്ട് സൈനികരും അഞ്ച് യാത്രക്കരുമാണ് അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്. തിരച്ചിലിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കൺറ്റെത്തിയിട്ടുണ്ട്. അപകട കാരണം എന്തെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. മരിച്ചവരുടെ ബന്ധുക്കളെ വ്യോമ സേന വിവരമറിയിച്ചു. 
 
ജൂൺ മൂന്നിനാണ് അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽനിന്നും അരുണാചലിലെ മെചുക ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് റഷ്യൻ നിർമ്മിത എ എൻ 32 വിമാനം പറന്നുയർന്നത്. യാത്ര ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വ്യോമ പാതയിൽനിന്നും 16 മുതൽ 20 കിലോമീറ്റ വരെ മാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വ്യോമസേനയുടെ എം ഐ 17 ഹെലികോപ്റ്റർ സംഘം കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍