ഇലക്ട്രിക് ഓട്ടോറിക്ഷയായ ട്രിയോയെ കേരളത്തിൽ വിൽപ്പനക്കെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് മോഡലുകളെയാണ് മഹീന്ദ്ര വിപണിയിൽ എത്തിച്ചിരിക്കുന്നത്. മഹീന്ദ്ര ട്രിയോക്ക് 2.70 ലക്ഷംവും, ട്രിയോ യാരിക്ക് 1.71 ലക്ഷവുമാണ് കേരളത്തിലെ എക്സ് ഷോറൂം വില.
ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ചുള്ള ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ട്രിയോ എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ശേഷി കൂടിയ ബാറ്ററിയിലാണ് ട്രിയോ ഓട്ടോറിക്ഷയെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ അടക്കം 3 പേർക്ക് മാത്രമേ ട്രിയോയിൽ യാത്ര ചെയ്യാനാകൂ. 5.4 കിലോവാട്ട് 30 എൻ എം ശേഷുയുള്ള മോട്ടോറാണ് ട്രിയോക്ക് കരുത്ത് പകരുന്നത്. മണികറിൽ 45 കിലോമീറ്റർ വേഗതയിൽ ട്രിയോ പായും. മൂന്ന് മണിക്കൂറും 50 മിനിറ്റുമാണ് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ വേണ്ടത്. ഒറ്റ ജാർജിൽ 130 കിലോമീറ്റർ മഹീന്ദ്ര ട്രിയോ ഓടും.
ഡ്രൈവറടക്കം അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷയാന് ട്രിയോ യാരി 1.9 കിലോവാട്ട് 19 എൻ ശേഷിയുള്ള മോട്ടോറാണ് ട്രിയോ യാരിയിൽ ഉള്ളത്. 85 കിലോമീറ്റർ ഒറ്റ ചാർജിൽ വാഹനത്തിന് സഞ്ചരിക്കാനാകും. മണിക്കൂറിൽ 24.5 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവഥി വേഗത. ടിയോ യാരിയുടെ ബാറ്ററി പൂർണമയും ചാർജ് ചെയ്യാൻ രണ്ടര മണിക്കൂർ മാത്രം മതിയാകും.