ദഹനം മെച്ചപ്പെടാന്‍ ഫൈബര്‍ കൂടുതലുള്ള ഈ എട്ടു ഭക്ഷണങ്ങള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (11:24 IST)
ദഹനം മെച്ചപ്പെടാന്‍ ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. സസ്യാഹാരത്തിലാണ് പ്രധാനമായും ഫൈബര്‍ ധാരാളം ഉള്ളത്. ഇത്തരത്തിലുള്ള എട്ടുഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേത് ഓട്‌സാണ്. ഇതില്‍ ബീറ്റ ഗ്ലൂകോണ്‍ എന്ന ഫൈബര്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും. മറ്റൊന്ന് പയര്‍ വര്‍ഗങ്ങളാണ്. ഇവയില്‍ ധാരാളം ഫൈബറും പ്രോട്ടീനും ഉണ്ട്. മലബന്ധം തടയാനും ആവശ്യ പോഷകങ്ങള്‍ ലഭിക്കാനും ഇത് സഹായിക്കും. 
 
മറ്റൊന്ന് ചിയ സീഡാണ്. ഇത് വെള്ളത്തെ കൂടുതലായി ആഗീകരണം ചെയ്ത് ജെല്ലുപോലെ പ്രവര്‍ത്തിച്ച് ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കുറയാന്‍ സഹായിക്കും. മറ്റൊന്ന് ബെറീസും അവക്കാഡോയുമാണ്. ഇവരണ്ടും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. കൊളസ്‌ട്രോളും കുറയും.

അനുബന്ധ വാര്‍ത്തകള്‍

Next Article