നാം കുടിക്കുന്ന എല്ലാ വെള്ളവും ആരോഗ്യത്തിന് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (20:35 IST)
വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ നാം കുടിക്കുന്ന എല്ലാ വെള്ളവും ആരോഗ്യത്തിന് നല്ലതാണോ എന്ന് നമ്മളില്‍ പലരും ചിന്തിക്കുന്നില്ല. തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം,  നാരങ്ങ വെള്ളം, സംഭാരം എന്നിവ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒരു വ്യക്തി ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം എന്നാണ് കണക്ക്. എന്നാല്‍ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് ഈ കണക്കില്‍ മാറ്റാന്‍ വന്നേക്കാം. 
 
കാപ്പി , ചായ എന്നിവ കണക്കില്‍ അധികം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഉയര്‍ന്ന അളവില്‍ മധുരം, കൃത്രിമ നിറങ്ങള്‍, കൃത്രിമ ചേരുവകള്‍ എന്നിവ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍