നിങ്ങള്‍ നഖം കടിക്കുന്നവരാണോ ?; എങ്കില്‍ ഈ രോഗങ്ങള്‍ക്ക് അടിമകളായിരിക്കും!
ബുധന്‍, 26 ഡിസംബര്‍ 2018 (19:04 IST)
ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗാവസ്ഥകള്‍ക്കും കാരണമാകുന്ന ഒന്നാണ് നഖം കടി. വിവിധ തരത്തിലുള്ള അണുക്കള്‍ ശരീരത്തില്‍ എത്താനും അതുവഴി രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകുന്ന ശീലമാണിത്.
എന്തെല്ലാം രോഗങ്ങളാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് നഖം കടിക്കുന്നവര്‍ക്ക് അറിയില്ല. അതിനാല്‍ തന്നെ ഈ ശീലം ഒഴിവാക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യാറില്ല.
നഖം കടിക്കുന്നവരില്‍ പ്രധാനമായും കാണുന്നത് അണുബാധയാണ്. വയറില്‍ ഉണ്ടാകുന്ന അസ്വസ്ഥതയ്‌ക്ക് പ്രധാന കാരണമാണിത്. നഖത്തിന്റെ പുറം പാളിയില്‍ കേടുപാടുകള്‍ സംഭവിക്കുകയും സ്വാഭാവികത നഷ്‌ടമാകുകയും ചെയ്യും.
നഖം കടിക്കുന്നതോടെ പല്ലിന്റെ ആരോഗ്യം നശിക്കുകയും മോണയ്‌ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യും. വായിലെ അമിതമായ ദുര്‍ഗന്ധത്തിനും മോണയിലെ പഴുപ്പിനും ഈ ശീലം കാരണമാകും.
നെയില്‍ പോളിഷ് ഉപയോഗിക്കുന്ന സ്‌ത്രീകള്‍ നഖം കടിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ വയറില്‍ എത്തുകയും തുടര്‍ന്ന് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.