രാത്രി മുഴുവൻ ഫാനിന്റെ കാറ്റേറ്റുള്ള ഉറക്കം അപകടം !

ബുധന്‍, 26 ഡിസം‌ബര്‍ 2018 (17:36 IST)
ഏതു കാലവസ്ഥയായലും ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. ഇതൊരൂ മാറ്റാനാകാത്ത ശീലമയി തന്നെ നമ്മളിലെല്ലാം വളർന്നു കഴിഞ്ഞു. എന്നാൽ രാത്രി മുഴുവൻ ഇത്തരത്തിൽ ഫാനിട്ട് ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം.
 
ഇന്ന് നമ്മളിൽ പലരും നേരിടുന്ന ശ്വാസ തടസത്തിന്റെ പ്രധാന കാരണം രാത്രി മുഴുവൻ ഫാനിട്ടുള്ള ഉറക്കമാണ്. പലതരത്തിലുള്ള അലർജികൾക്കും ഇത് കാരണമാകും. ഫാനിൽ നിരന്തരം അടിഞ്ഞുകൂടുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
 
ശരീരത്തിലെ നിർജലീകരണത്തിനും ഫാനിട്ടുള്ള ഉറക്കം കാരണമാകുന്നുണ്ട്. ഉറക്കമുണരുമ്പോൾ വലിയ ക്ഷീണം അനുഭവപ്പെടുന്നതും തൊണ്ടയിലും ചർമ്മത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നതും ഇക്കാരണത്താലാണ്. പ്രത്യേഗിച്ച് ഇടുങ്ങിയ മുറികളിൽ താമസിക്കുന്നവർ എപ്പോഴും ഫാനിട്ടുറങ്ങുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. 
 
ശരീരത്തിൽ നിരന്തരം ഫാനിന്റെ കാറ്റേൽക്കുന്നത്. രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകും. രാത്രി മുഴുവനും രക്ത സമ്മർദ്ദം ഉയരുന്നതും നിർജലീകരണം സംഭവിക്കുന്നതും വലിയ അപകടങ്ങളിലേക്കാണ് നമ്മേ നയിക്കുക. കിടക്കയ്ക്ക് അരികിലായിതന്നെ ഫാനിനിന് ബെഡ് സ്വിച്ചുകൾ വക്കുന്നത് നിശ്ചിത സമയം കഴിയുമ്പോൽ ഫാൻ ഓഫാക്കാനാണ്. ഇടവേളകളിൽ തനിയെ ഓഫ് ആവുന്ന സെൻസറുകൾ ഘടിപ്പിച്ച ഫാനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍