കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുന്‍പോ ശേഷമോ മദ്യപിക്കാമോ എന്ന സംശയം പലര്‍ക്കിടയിലും ഉണ്ട്. മദ്യപിച്ചാല്‍ പ്രതിരോധ മരുന്നിന്റെ ശേഷി കുറയുമോ എന്നതാണ് പലരെയും അലട്ടുന്നത്. എന്നാല്‍, മദ്യപിച്ചാല്‍ പ്രതിരോധശേഷി കുറയുമെന്ന് ഇതുവരെ വ്യക്തമായ പഠനങ്ങളൊന്നും ഇല്ല.
എന്നാല്‍, കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തി ഒരാഴ്ചത്തേയ്ക്ക് എങ്കിലും മദ്യം പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മരുന്ന് സ്വീകരിച്ച ശേഷം ചിലരില്‍ തലവേദന, പനി, ശരീരവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ടാണോ എന്ന് അറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. ചിലപ്പോള്‍ മദ്യപാനം കാരണം ആയിരിക്കാം ഈ മാറ്റങ്ങള്‍ കാണുന്നത്.