1,710 ഡോസ് കോവിഡ് വാക്‌സിന്‍ മോഷണം പോയി

വ്യാഴം, 22 ഏപ്രില്‍ 2021 (15:46 IST)
രാജ്യത്തൊട്ടാകെ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന സഹചര്യത്തില്‍ 1,710 ഡോസ് വാക്‌സിന്‍ മോഷണം പോയ വാര്‍ത്ത പുറത്തുവരുന്നു. ഹരിയാനയിലെ ജിന്ദിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന 1,710 ഡോസ് കോവിഡ് വാക്‌സിനാണ് മോഷണം പോയത്. ഇന്നലെയാണ് സംഭവം. 
 
ആശുപത്രിയിലെ സ്റ്റോര്‍ റൂം തുറന്ന്, ഡീപ്പ് ഫ്രീസറില്‍ വച്ച വാക്സിനാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണം പോയ വാക്സിനുകളില്‍ കോവാക്‌സിനും കോവീഷീല്‍ഡും ഉണ്ട്. സ്റ്റോര്‍ റൂമില്‍ മറ്റ് ചില വാക്സിനുകള്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് വാക്സിന്‍ മാത്രമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍