സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ 572 ആയി ഉയര്‍ന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (09:20 IST)
സംസ്ഥാനത്ത് കോവിഡ്  ബാധ മൂലമുണ്ടായ മരണ സംഖ്യ 572 ആയി ഉയര്‍ന്നു.  ചൊവ്വാഴ്ച കോവിഡ്-19 ബാധ മൂലം 19  മരണങ്ങളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നത് ക്രമേണയാണെങ്കില്ഉം ഇത് ആശങ്കയ്ക്ക് ഇട്ട നല്‍കുന്നവയാണ്. രോഗ വ്യാപനവും മറ്റു ജില്ലകളെ അപേക്ഷിച്ച് തലസ്ഥാന ജില്ലയില്‍ വളരെ ഉയര്‍ന്നതാണ് എന്നതും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.
 
സംസ്ഥാനത്ത് ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70 എന്നിവരും കഴിഞ്ഞ ദിവസത്തെ മരണമടഞ്ഞവരുടെ ലിസ്റ്റിലുണ്ട്.
 
ഇതിനൊപ്പം സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38) എന്നിവരും പട്ടികയില്‍ പെടുന്നു.
 
ഇത് കൂടാതെ തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരാണ് മരണമടഞ്ഞത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article