തൈറോയിഡ് രോഗികള്‍ക്കുള്ള എറ്റവും നല്ല ഭക്ഷണമാണ് തേങ്ങ. തേങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മീഡിയം ചെയിന്‍ ട്രൈഗ്ലിസറയിഡുകളും തേങ്ങിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രണ്ടുംമെറ്റബോളിസത്തെ സഹായിക്കുന്നു. തൈറോയിഡ് രോഗങ്ങള്‍ മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെ മറികടക്കാനും തേങ്ങയുടെ ഉപയോഗം സഹായിക്കും.