സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ച് ശങ്കര്‍, നടന്‍ നിര്‍മ്മിക്കുന്ന പുതിയ മലയാള ചിത്രം വരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (10:12 IST)
മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ നടന്‍ ശങ്കര്‍. പൃഥ്വിരാജിനൊപ്പം 
ഭ്രമം എന്ന ചിത്രത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയ അദ്ദേഹം അഭിനയത്തിനൊപ്പം സിനിമ നിര്‍മ്മാണ രംഗത്തും സജീവമായി ഉണ്ടാകും എന്ന് പറഞ്ഞു. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശങ്കര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം വരുന്നു.
എഴുത്തോല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിഷ സാരംഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മ്മിക്കുന്നത്. 
1986ല്‍ പുറത്തിറങ്ങിയ ചേക്കേറാനൊരു ചില്ല എന്ന സിബിമലയില്‍ ചിത്രമായിരുന്നു ശങ്കര്‍ ആദ്യമായി നിര്‍മിച്ചത്. ഷോര്‍ട്ട് ഫിലിംസ് ഡോക്യുമെന്ററി എന്നിവയും ശങ്കര്‍ നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍