ഗായത്രി മന്ത്രം ജപിച്ചാൽ കൊവിഡ് മാറുമോ? പഠനവുമായി എയിംസും കേന്ദ്രസർക്കാറും

Webdunia
ശനി, 20 മാര്‍ച്ച് 2021 (16:01 IST)
ഗായത്രിമന്ത്രം ജപിച്ചാൽ കൊവിഡ് ഭേദമാകുമോ എന്ന് പരിശോധിക്കാനൊരുങ്ങി. ഋഷികേഷിലെ എയിംസ് ആശുപത്രി. രോഗത്തിനെതിരെ പ്രാണായാമത്തിന്റെ സാധ്യതകളും ഗവേഷണവിധേയമാക്കും. പഠനത്തിനായി 20 രോഗികളെ തിരെഞ്ഞെടുത്തിട്ടുണ്ട്. ഇവരെ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കും.
 
എ ഗ്രൂപ്പിൽ പെട്ടവർക്ക് കൊവിഡ് ചികിത്സയ്‌ക്ക് പുറമെ ഗായത്രിമന്ത്രം ജപിച്ചുനൽകുകയും ഒരു മണിക്കൂർ പ്രാണയാമ സെഷൻ നടത്തുകയും ചെയ്യും. രണ്ടാമത്തെ ഗ്രൂപ്പിന് സാധാരണ കൊവിഡ് ചികിത്സയും നൽകും. ഇവരെ നിരീക്ഷിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. കേന്ദ്രസർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയാണ് ഈ പരീക്ഷണം സ്പോൺസർ ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article