കാബേജിന്റെ അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 ഫെബ്രുവരി 2023 (12:09 IST)
കാബേജില്‍ നിരവധി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. ഇതില്‍ ജലത്തിന്റെ അംശവും ധാരളം ഉണ്ട്. ഇത് ദഹനവ്യവസ്ഥയെ ഹൈഡ്രേറ്റായി നിലനിര്‍ത്തും. കലോറി കുറവായതിനാല്‍ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. 
 
കാബേജില്‍ അന്തോസിയാനിന്‍, പൊളിഫെനോല്‍സ് എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി വസ്തുക്കളാണ്. കാബേജ് ദിവസം കഴിക്കുന്നത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയും. ചര്‍മത്തിന്റെ ആരോഗ്യത്തിനും കാബേജ് നല്ലതാണ്. ഇതില്‍ ധാരാളം ഉള്ള ആന്റിഓക്‌സിഡന്റും വൈറ്റമിന്‍ സിയുമാണ് ഇതിന് സഹായിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article