അതേസമയം ഗുരുഗ്രാമില്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മ മകനെ മൂന്നുവര്‍ഷം പൂട്ടിയിട്ടു. ഗുരു ഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി ചക്കരപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരം ലോകം അറിയുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറാണ് ഭര്‍ത്താവ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ശിശുക്ഷേമ വകുപ്പ് അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ സംഘം വാതില്‍ തകര്‍ത്താണ് വയസ്സുകാരനായ കുട്ടിയെ രക്ഷപ്പെടുത്തിയത്.