കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മ മകനെ മൂന്നുവര്‍ഷം പൂട്ടിയിട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഫെബ്രുവരി 2023 (13:03 IST)
കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മ മകനെ മൂന്നുവര്‍ഷം പൂട്ടിയിട്ടു. ഗുരു ഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി ചക്കരപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരം ലോകം അറിയുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറാണ് ഭര്‍ത്താവ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ശിശുക്ഷേമ വകുപ്പ് അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ സംഘം വാതില്‍ തകര്‍ത്താണ് പത്തുവയസ്സുകാരനായ കുട്ടിയെ രക്ഷപ്പെടുത്തിയത്.
 
അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 2000ത്തിലേക്ക് അടുക്കുന്നു. ഇന്ന് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 193 പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍